കണ്ണൂര്‍: നിരവധി കവര്‍ച്ചാ പിടിച്ചുപറി കേസില്‍ പ്രതിയായ യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം വായാട്ടെ കീരന്റകത്ത് ബാദുഷ (34) ആണ് അറസ്റ്റിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആള് പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു. റെയില്‍വേ വാട്ടര്‍ ടാങ്കിന് സമീപത്തുകൂടി പുതിയ ബസ്സ്റ്റാന്റിലേക്ക് നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തി അക്രമിച്ച് കയ്യിലെ പണവും വിലകൂടിയ സാധനങ്ങളും കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് പിടിയിലായ ബാദുഷ. അന്യസംസ്ഥാന തൊഴിലാളികളെയും വിദൂര സ്ഥലങ്ങളില്നിന്നെത്തുന്നവരെയുമാണ് ഇവര്‍ ഏറെയും ലക്ഷ്യമിട്ടിരുന്നത്. പെയ്ന്റിംഗ് തൊഴിലാളിയായ കൊറ്റാളിക്കാവിനടുത്ത അരിങ്ങളയന്‍ ഹൗസില്‍ കെ.രാജേഷിന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍, വളപട്ടണം, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളില്‍ ബാദുഷക്കെതിരെ നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: