ആര്‍എസ്എസ് നേതാവിനു നേരെ നടന്ന വധശ്രമം: നാല് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Wednesday 1 February 2017 9:23 pm IST

പയ്യന്നൂര്‍: ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കൊട്ടിലവീട്ടില്‍ സജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കുണ്ടന്‍ കോവിലിലെ കൊട്ടോന്‍കാരന്‍ രാഹുല്‍ (26), പാനോത്തെ പുതിയിടത്ത് വീട്ടില്‍ ബിജു (34), അറക്കല്‍ വീട്ടില്‍ രാജീവന്‍ (39) വലിയ ചാലിലെ പുതിയ വീട്ടില്‍ സുധീഷ് കുമാര്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കാങ്കോല്‍ ശിവക്ഷേത്രത്തിന്‍ സമീപത്തെ കൈലാസം ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു സജിത്ത്. പരിപാടി നടന്ന ഹാളിലേക്ക് നൂറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി ഇരച്ചുകയറുകയും സജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രത്തില്‍ കരിവെള്ളൂര്‍ ചീറ്റയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്ത് (30)നും പരിക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.