ചേര്‍ത്തല: വളമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി. സ്വര്‍ണ പണയ വായ്പയില്‍ ഏഴു ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ സംഘം ഓഡിറ്റ് വിഭാഗം കണ്ടെത്തി. ബാങ്കിന്റെ സോഫ്റ്റ്വെയറില് കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശദമായ അന്വേഷണം നടത്തിയാലെ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളുയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇടത് നിയന്ത്രണത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. 2,01,516 സാമ്പത്തിക വര്‍ഷത്തെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കൃത്രിമം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ജീവനക്കാരനെ ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: