ആലപ്പുഴ: റെയില്‍വേ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ റെയില്‍വേ അധികൃതരുടെ സത്വര ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്ര ക്ഷോഭത്തിന് ബിഎംഎസ് നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘി ന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.എസ്. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ് മുഖ്യപ്രഭാഷണം നടത്തി. ഡിആര്‍കെഎസ് ഡിവിഷന് സെക്രട്ടറി ശരവണരാജ്, ജില്ലാസെക്രട്ടറി പി. വിഷ്ണു, ജില്ലാ ജോ. സെക്രട്ടറി അഖി ല്‍ ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് പി.കെ. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.എസ്. അഭിജിത്ത് (പ്രസിഡന്റ്), കെ. ശ്രീകമാരന്‍ നായര്‍, ബിജു (വൈസ് പ്രസിഡന്റ്), പി. വിഷ്ണു(സെക്രട്ടറി), അഖില്‍, രാജേഷ് ബാബു (ജോ. സെക്രട്ടറി), വിജയഘോഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: