കാഞ്ഞിരപ്പള്ളി: തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ നടന്ന എംജി സര്‍വ്വകലാശാല ഇന്‍ര്‍ കോളേജിയേറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പുരുഷവിഭാഗം ജേതാക്കളായി.
ആദ്യമായാണ് കോളേജ് സര്‍വ്വകലാശാല വെയ്റ്റ് ലിഫ്റ്റിംഗ് കിരീടം നേടുന്നത്. കോളേജിനുവേണ്ടി അമല്‍ എബ്രഹാം സ്വര്‍ണ്ണ മെഡലും, ശരത് കുമാര്‍ ടി. എസ്. വെള്ളി മെഡലും, ജിബിന്‍ മാത്യു, അനന്തു എസ്. നായര്‍ എന്നിവര്‍ വെങ്കലമെഡലും നേടി.
വനിതാ വിഭാഗത്തില്‍ കോളേജ് മൂന്നാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: