പൊന്‍കുന്നം: ശമ്പളം വൈകുന്നുവെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നലെ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു.
നവംബര്‍ മാസത്തിലെ ശമ്പളം ഡിസംബര്‍ 23നാണ് ലഭിച്ചതെന്നും, ഡിസംബര്‍ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം മാത്രമാണ് ആദ്യ വാരത്തില്‍ ലഭിച്ചതെന്നും ബാക്കി ശമ്പളം ജനുവരി 31നാണ് ലഭിച്ചതെന്നും ഇവര്‍ ആരോപിച്ചു. ജനുവരി മാസത്തെ ശമ്പളവും ഇന്നലെ ലഭിക്കാതെ വന്നതോടൊണ് ജീവനക്കാര്‍ ഇന്നലെ പ്രതിഷേധിച്ചത്. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സഹകരണത്തോടെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: