തിരുവാര്‍പ്പ് സിപിഎം ആക്രമം പ്രതികളെ പോലീസ് സംരക്ഷിക്കുന്നു: ബിജെപി

Wednesday 1 February 2017 10:06 pm IST

ഏറ്റുമാനൂര്‍: തിരുവാര്‍പ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ജില്ലാ നേതാക്കളുടെ ഒത്താശയോടെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിജെപി ഏറ്റുമാനൂര്‍ നിയോകജമണ്ഡലം കുറ്റപ്പെടുത്തി. തിരുവാര്‍പ്പ് ആക്രമണത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും 3 പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലും നിരവധി ക്രിമിനല്‍ കേസിലും പ്രതികളായ നിതിന്‍ കെ. ഷിബു, നിബു, അനുരാജ് എന്നിവരുള്‍പ്പെട്ട സംഘം പോലീസിന്റെ കണ്‍മുന്നിലൂടെ കൊലവിളി ഉയര്‍ത്തിക്കൊണ്ട് തിരുവാര്‍പ്പിലൂടെ വിലസുകയാണ്. സിപിഎമ്മിന്റെ ജില്ലാനേതൃത്വത്തിന്റെ ഒത്താശയോടെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. തിരുവാര്‍പ്പിലെ ആര്‍എസ്എസിന്റെ പരിപാടി കഴിഞ്ഞ് തിരിച്ചുപോയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെയാണ് സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായ അജയ്‌യുടെ നേതൃത്വത്തില്‍ മാരകമായി ആക്രമിച്ച് തലയോട്ടി പൊട്ടിച്ചത്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറിയില്‍, അനീഷ് വി. നാഥ്, സെക്രട്ടറിമാരായ അഡ്വ. ജോഷി ചീപ്പുങ്കല്‍, വി.എന്‍. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.