ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ഇന്ന് പണിമുടക്കും

Wednesday 1 February 2017 10:08 pm IST

ചങ്ങനാശേരി: കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ അതിക്രമിച്ചുകയറി ബസില്‍ വച്ച് ഡ്രൈവറേയും കണ്ടക്ടറേയും അതിക്രൂരമായി മര്‍ദിച്ച കേസിലെ ഓട്ടോഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതല്‍ ചങ്ങനാശേരി ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ നളീഷ്, സണ്ണി മാത്യു, കെ.പി.രാജേഷ്, പി.എം.സാലി, ടി.എന്‍.സുകുമാരന്‍ എന്നിവര്‍ അറിയിച്ചു. പുലര്‍ച്ചെ നാലരമുതലുള്ള സര്‍വീസുകള്‍ മുടക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ പണിമുടക്ക് തുടരുമെന്നും ഇവര്‍ എടിഒക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ വലയിലുണ്ടെന്നും അറസ്റ്റ് ഇന്ന് രാവിലെ ഉണ്ടാകുമെന്നും എസ്‌ഐ സിബി തോമസ് പറഞ്ഞു. പ്രതികളെ അറസ്റ്റു ചെയ്താല്‍ ഉടനെ പണിമുടക്കില്‍ നിന്നും പിന്മാറാന്‍ തയാറാണെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.