ചങ്ങനാശേരി: റെയില്‍വേ മേല്‍പ്പാലം ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് 11ന് റോഡ് ഉപരോധം നടക്കും. മൂന്ന് പ്രാവശ്യവും നല്കിയ ഉറപ്പുകള്‍ പാലിക്കുവാന്‍ തയ്യാറാകാതിരുന്ന റെയില്‍വേ അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധം. സമരസമിതി ജനറല്‍ കണ്‍വീനര്‍ വി.ജെ ലാലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍വീനര്‍മാരായ സതീഷ് വലിയവീടന്‍, വിനോദ് പണിക്കര്‍, സ്കറിയാ ആന്റണി, സിബി അറയ്ക്കത്തറ, സി.പുഷ്പം, സി.ജെ ജോസഫ്, ലിനു ജോബ്, ഇ.എ സജികുമാര്‍, ബിജി മാത്യു, ജോസുകുട്ടി കുട്ടംപേരൂര്‍, സൈബി അക്കര, കെ.പി മണികണ്ഠന്, ബാബു കുട്ടന്‍ചിറ, സി.എല്‍സി പ്ലാന്തോട്ടം, നവാസ് പി.എ, പി.എ സാലി, റോയി മാത്യൂസ്, വിജി ഫിലിപ്പ്, റ്റോം കായിത്തറ, ജോസി ആലഞ്ചേരി, ജിനോജോര്ജ്, എം.കെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
റോഡ് ഉപരോധം കൊണ്ടും ടാറിംഗ് പണികള്‍ നടക്കുന്നില്ലെങ്കില്‍ സത്യാഗ്രഹ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ വി.ജെ ലാലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: