ന്യൂദല്‍ഹി: കായികമേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍ 350 കോടിയുടെ വര്‍ധന. കഴിഞ്ഞ കൊല്ലം 1,592 കോടി രൂപ പ്രഖ്യാപിച്ച സ്ഥാനത്ത് ഇത്തവണ 1,943 കോടി രൂപ വകയിരുത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളുടെ പശ്ചാത്തലത്തില്‍ വര്‍ധന.
സായിക്ക് ദേശീയ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ 481 കോടി അനുവദിച്ചു. കഴിഞ്ഞ കൊല്ലം ഈയിനത്തില്‍ ലഭിച്ചത് 416 കോടി. ദേശീയ കായിക ഫെഡറേഷനുകള്‍ക്കുള്ള തുക 185 കോടിയില്‍ നിന്ന് 302 കോടിയായി ഉയര്‍ത്തി. വടക്കു കിഴക്കന്‍ മേഖലയ്ക്ക് 148.4 കോടിയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷമിത് 131.33 കോടിയായിരുന്നു. ജമ്മു കശ്മീരിന് 75 കോടി നീക്കിവച്ചു.
നാഷണല്‍ സര്‍വീസ് സ്കീമിനുള്ള സഹായത്തില്‍ നേരിയ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ 137.50 കോടിയില്‍ നിന്ന് 6.5 കോടി വര്‍ധിപ്പിച്ച് 144 കോടിയാക്കി. ദേശീയ കായിക വികസന ഫണ്ടിന് രണ്ട് കോടി, പുതിയ താരങ്ങളുടെ പരിശീലനത്തിന് 50 ലക്ഷം രൂപ, ഖേലോ ഇന്ത്യയ്ക്ക് 350 കോടി രൂപയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: