സംസ്ഥാന പോളിടെക്‌നിക് കായികമേള ഇന്നു മുതല്‍

Wednesday 1 February 2017 10:41 pm IST

കൊച്ചി: സംസ്ഥാന പോളിടെക്‌നിക് കോളജ് കായികമേള ഇന്നുമുതല്‍ 22 വരെ എറണാകുളത്ത് നടക്കും. കേരളത്തിലെ 75ഓളം പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലാണ് മത്‌സരം. സംസ്ഥാനതല മത്‌സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 4 ന് രാവിലെ 9 മണിക്ക് കളമശ്ശേരി പോളിടെക്‌നിക് കോളജില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിര്‍വഹിക്കും. മത്‌സരങ്ങള്‍ കടവന്ത്ര റീജിണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഗ്രൗണ്ട്, കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ നടക്കും. സംസ്ഥാനതല അത്‌ലറ്റിക് മത്‌സരങ്ങള്‍ തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കില്‍ മാര്‍ച്ച് 1, 2 തീയതികളിലാണ്. ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ. വിജയകുമാര്‍ (പ്രസിഡന്റ്), സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ (പിഎസ്) കെ.എന്‍. ശശികുമാര്‍ (അഡൈ്വസര്‍), തോമസ് വി.ഐ (സെക്രട്ടറി), മോഹനന്‍ സി.കെ (വൈസ് പ്രസിഡന്റ് ആന്റ് ട്രഷറര്‍), ടോണി ഇ.ജെ, ലീല വി.എന്‍ (വൈസ് പ്രസിഡന്റുമാര്‍), വര്‍ഗീസ് പി.ടി, സന്തോഷ്‌കുമാര്‍. എസ് (ജോ. സെക്രട്ടറിമാര്‍) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.