കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സീഡ് കലണ്ടര്‍ പുറത്തിറക്കി. ഓരോ മാസവും കഴിയുമ്പോഴും പേജ് കീറിയെടുത്ത് അതില്‍ ആവരണം ചെയ്തിരിക്കുന്ന വിത്തുകള്‍ നട്ടുവളര്‍ത്തുന്ന രീതിയിലുള്ള കലണ്ടറാണ് പുറത്തിറക്കിയത്. കൊച്ചി കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന് മുന്‍ മേയര്‍ ഹംസകുഞ്ഞിന് നല്കി കലണ്ടര്‍ പുറത്തിറക്കി. പുനരുപയോഗപ്പെടുത്തിയ പേപ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കലണ്ടറിന്റെ ഓരോ താളിലും വിവിധ തരം പൂക്കളും തക്കാളി, ചീര തുടങ്ങിയ പച്ചക്കറികളുടേയും വിത്തുകളാണ് ഉള്ളത്. 12 മാസം തികയുമ്പോള്‍ കലണ്ടര്‍ പൂര്‍ണ്ണമായും മണ്ണില്‍ അലിയുകയും വ്യത്യസ്ത ചെടികള്‍ മുളച്ചുയരുകയും ചെയ്യും. ഹരിത കൊച്ചിയെന്ന ലക്ഷ്യത്തിലേക്കുള്ള നിരവധി പദ്ധതികളില്‍ ഒന്നാണ് യാഥാര്‍ഥ്യമാകുന്നതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: