മെഡിക്കല്‍ വിദ്യാര്‍ത്ഥി സമരം പൂര്‍ണ്ണം

Wednesday 1 February 2017 11:35 pm IST

കൊച്ചി: നെക്സ്റ്റ് പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്ക് സമരം പൂര്‍ണ്ണം. ജില്ലയിലെ നാല് മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ധര്‍ണ്ണ മെഡിക്കല്‍ അസ്സോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ് മനോജ് ഉദ്ഘാടനം ചെയ്തു. ഡോ.എം. നാരായണന്‍, ഡോ. സണ്ണി പി ഓരത്തേല്‍, ഡോ.ജേക്കബ് ബേബി, ഡോ.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമ്യത മെഡിക്കല്‍ കോളേജില്‍ ഡോ.ശബരീഷും, കോലഞ്ചരി മെഡിക്കല്‍ കോളേജില്‍ ഡോ.ജോസഫ് മനോജ,് ഡോ.ജോസഫ് വര്‍ഗീസ് എന്നിവരും, മാഞ്ഞാലി മെഡിക്കല്‍ കോളേജില്‍ ഡോ.ശ്രീകുമാര്‍ ശര്‍മയും, നോര്‍ത്ത് പറവൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഡോ.ശ്രീവിലാസനും, ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷത്തെ പഠനത്തിനും, ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സിക്കും ശേഷം യൂണിവേഴ്‌സിറ്റി ഡിഗ്രി നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് നെക്സ്റ്റ് പരീക്ഷ പാസാകണമെന്ന നയത്തിനെതിരെയാണ് സമരം. വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക് ഇത് ബാധകമാക്കിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.