കൊച്ചി: കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് നാളെ ജില്ലയില്‍ പണിമുടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍. എറണാകുളം സോണല്‍ ഓഫീസിനുമുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗത്ത് റെയില്‍വേ സ്റ്റേഷനു മുമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ജി. മുരളീകൃഷ്ണന് നേതൃത്വം നല്കി. ബിഎംഎസ് മേഖലാ ജോയിന്റ് സെക്രട്ടറി റിബിന് അദ്ധ്യക്ഷത വഹിച്ചു.
കെഎസ്ആര്‍ടി ജീവനക്കാരുടെ ശമ്പളവും, പെന്‍ഷനും കൃത്യമായി നല്‍കുക, സര്‍ക്കാര്‍ നയങ്ങള്‍ മൂലം തകര്‍ന്ന കെഎസ്ആര്‍ടിസിയെ ഗവ.ഡിപ്പാര്‍ട്ട് മെന്റാക്കുക, കെഎസ്ആര്‍ടിസിയുടെ കടബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, സുശീല്‍ ഖന്ന റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കെ.ആര്.രമേശ്കുമാര്‍, കെ.ആര്.ബിജു, മറ്റ് യൂണിറ്റ് ഭാരവാഹികളും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: