കളമശ്ശേരി: സിപിഎമ്മിന്റെ നേതൃത്വത്തില്‍ എച്ച്എംടി കോളനിയിലെ ദളിത് കുടുംബത്തെ വീടുകയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി കളമശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബിജെപി ദേശീയ സമിതിയംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍.കെ.കണ്ണന് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയന് നായത്തോട്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.എം. മോഹനന്, ബിജെപി കളമശ്ശേരിനിയോജമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്കുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. സജികുമാര്‍, കളമശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍കുമാര്‍, ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് പ്രമോദ്, ജനറല്‍ സെക്രട്ടറി വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: