ബെംഗ്ലൂരു: ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാനത്തെ മത്സരത്തില്‍ ആറ് വിക്കറ്റ് നേട്ടം കരസ്ഥമാക്കാമെന്ന് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലെന്ന് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ.
രാജ്യത്തിനു വേണ്ടി കളിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനം തോന്നുന്നു. പ്രത്യേകിച്ച് ബെംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയം തനിക്ക് സ്വന്തം നാട്ടിൽ മത്സരിക്കുന്നത് പോലെയാണ്. കഴിഞ്ഞ മത്സരത്തിൽ ആറ് വിക്കറ്റ് നേട്ടം ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല, – ചഹൽ മത്സരത്തിനു ശേഷം പറഞ്ഞു.
യുസ്വേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. വിജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. സ്കോര്‍: ചുരുക്കത്തില്‍: ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 202. ഇംഗ്ലണ്ട് 16.3 ഓവറില്‍ 127ന് പുറത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: