കോട്ടയം: വേണാട്ട് എക്സ്പ്രസ് ട്രെയിന്‍ യാത്രക്കാര്‍ തടഞ്ഞു. സ്ഥിരമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടഞ്ഞത്. 8.05 ന് എത്തേണ്ട വേണാട് എക്സ്പ്രസ് 9.30 നു പോലും എത്താതിരുന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രണ്ട് മണിക്കൂറിലധികമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തില്‍ കോട്ടയം എറണാകുളം, കോട്ടയം തിരുവനന്തപുരം സെക്ടറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: