പരപ്പനങ്ങാടി: തിരക്കേറിയ ചമ്രവട്ടം-കോഴിക്കോട് സംസ്ഥാനപാതയിലെ ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന്റെ സ്ഥാനത്ത് മേല്‍പ്പാല നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് ആനപ്പടി-ഭഗവതിക്കാവ്-കോവിലകം റോഡ് നവീകരിക്കണമെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. മേല്‍പ്പാലം പ്രവൃത്തി നടക്കുമ്പോള്‍ റോഡില്‍ രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകും ചെട്ടിപ്പടിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള സമാന്തരപാതയായ ആനപ്പടി-കോവിലകം റോഡ് ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു കിടക്കുകയാണ്. മേല്‍പ്പാല നിര്‍മാണ സമയത്ത് വാഹനങ്ങള്‍ വഴിതിരിച്ചു വിടാവുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്ന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡ് ബൈപ്പാസ് റോഡാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകുന്നില്ല. കാലങ്ങളായി അവഗണിക്കപ്പെട്ട റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്കും, നഗരസഭാ ഉപാദ്ധ്യക്ഷനും ബിജെപി നേതാക്കള്‍ നിവേദനം നല്കി. കെ.പി.വല്‍സരാജ്, എ.വി.ബാലകൃഷ്ണന്, തുളസിദാസ്.പി.വി, കെ.ഉണ്ണികൃഷ്ണന്, പി.ജഗന്നിവാസന്‍, മുരളി നെടുവ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: