വള്ളിക്കുന്ന്: പള്ളിക്കല്‍ പഞ്ചായത്തില്‍ ദളിത് യുവാവിനെ അകാരണമായി മര്‍ദ്ദിച്ച് അവശനാക്കിയ കേസിലെ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ബിജെപി വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉണ്യാലുങ്ങല്‍ പുളിക്കാനി നാരായണനാണ് മര്‍ദ്ദനമേറ്റത്. കെ.പി.ശിവശങ്കരനെന്ന വ്യക്തിയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കരിപ്പൂര്‍ പോലീസില്‍ നാരായണന് പരാതി നല്‍കിയിട്ടും പ്രാഥമികാന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതിനായി മുടന്തന്‍ ന്യായങ്ങളാണ് പോലീസ് പറയുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്നും പോലീസ് പിന്മാറണമെന്നും എത്രയും വേഗം പ്രതിയെ പിടികൂടണമെന്നും മനണ്ഡലം പ്രസിഡന്റ് പി.ജയനിദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: