സെക്രട്ടേറിയറ്റ് നടയില്‍ അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു

Thursday 2 February 2017 2:44 pm IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പുളിയറക്കോണം സ്വദേശി ദീപയെ മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്ന്മണിയോടെ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കൈയിലുണ്ടായിരുന്ന കോമ്പസ് ഉപയോഗിച്ചായിരുന്നു 16 കാരനായ മകന്‍ അഭ്ജിത് അമ്മയെ കുത്തുകയായിരുന്നു. ഇരുവരും റോഡിലൂടെ നടന്നു വരികയായിരുന്നു. ഈ സമയം ഏതോ കാര്യത്തെച്ചൊല്ലി ഇരുവരും വാക്ക് തര്‍ക്കത്തിലായിരുന്നു. പൊടുന്നനെ മകന്‍ അമ്മയെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ മകനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ അമ്മയെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കന്റോണ്‍‌മെന്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച മകനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.