തിരുവനന്തപുരം: ലോ കോളജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസ് അതിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
അതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് അതിക്രമം. നിരവധിപേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അതിക്രമത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പിപി വാവയുടെ ഇടത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു.പോലീസിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: