ഹാഫിസ് സയീദിന് രാജ്യം വിടാന്‍ വിലക്ക്

Thursday 2 February 2017 5:18 pm IST

ഇസ്ലാമബാദ് : വീട്ടുതടങ്കലില്‍ കഴിയുന്ന, ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിന് രാജ്യം വിടാന്‍ പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തി. ഇയാളെ യാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 37 ലഷ്‌കര്‍ ഇ തോയ്ബ പ്രവര്‍ത്തകര്‍ കൂടി ഈ പട്ടികയിലുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് സയീദ്. സയീദിന്റെ തടങ്കലിലാക്കിയിരിക്കുന്നതിനെതിരെ പാക്കിസ്ഥാനില്‍ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തടങ്കല്‍ വാര്‍ത്ത വേദന ഉളവാക്കുന്നതാണെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്ദ് സലാഹുദ്ദീന്‍ അറിയിച്ചു.സെയിദിനെതിരെ ഉടന്‍ കുറ്റപിതം നല്‍കുമെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. സയീദിനൊപ്പം നിരവധി ജെയുഡി പ്രവര്‍ത്തകര്‍ക്കെതിരേയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജെയുഡി നേതാക്കളായ അബ്ദുല്ല ഉബൈദ്, സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ആബിദ്, ഖാസി കാസിഫ് നിയാസ് എന്നിവരേയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ഇവരെയെല്ലാം ഒരേ വീട്ടിലാണു തടങ്കലിലാക്കിയിരിക്കുന്നത്. ദേശീയ താത്പ്പര്യ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പഞ്ചാബ് നിയമമന്ത്രി റാണ സനൗള്ള അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.