ഏകലവ്യന്റെ കഥ; പാഠം ഉള്‍ക്കൊണ്ട് കുരുന്നുകള്‍

Thursday 2 February 2017 8:13 pm IST

കവന്‍ട്രി : ഗുരുകുല വിദ്യാഭ്യസം സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏകലവ്യന്റെ കഥ ഏതൊരാള്‍ക്കും , പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പ്രചോദനമാണ്. രാജ കുടുംബത്തിലെ കുട്ടികള്‍ക്ക് മാത്രമായി അസ്ത്ര ശാസ്ത്ര വിദ്യകള്‍ പഠിപ്പിച്ചിരുന്ന കാലത്തു സാധാരണക്കാരനായ ഒരു കുട്ടിക്ക് വിദ്യ എന്നത് സാധ്യമായിരുന്നില്ല എന്നതാണ് എകല്യവന്റെ കഥയിലൂടെ ലോകം കണ്ടറിഞ്ഞത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഏതു പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയും എന്നത് തുറന്നുകാട്ടാന്‍ ഏകലവ്യന് കഴിഞ്ഞു. പാണ്ഡവരും മറ്റും ദ്രോണാചാര്യരില്‍ നിന്നും വിദ്യ അഭ്യസിക്കുമ്പോള്‍ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു വിദ്യ സ്വായത്തമാക്കിയ ഏകല്യവന്‍ ഏതൊരാളിലും പ്രചോദനമാണ്. ഈ കഥ തന്മയത്തമായ ശൈലിയില്‍ ഹിന്ദു സമാജം നടത്തിയ കഥാസദസില്‍ വിവരിക്കുമ്പോള്‍ കേട്ടിരുന്ന കുട്ടികളില്‍ പഠനത്തിന്റെ ഏകാഗ്രതയും വിദ്യ നേടിയെടുക്കുന്നതില്‍ ആവശ്യകതയുമാണ് നിറഞ്ഞു നിന്നത്. മാത്രമല്ല , കഥ കേട്ട് കഴിഞ്ഞപ്പോള്‍ , കഥാകാരി തന്നെ നമ്മളും ഏകല്യവാനെ പോലെ നിതാന്ത പരിശ്രമ ശാലികള്‍ ആകണ്ടേ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ ''വേണം''എന്നുത്തരം നല്‍കിയത് സദസിനെ ചിന്തിപ്പിച്ചു. മകര സംക്രമ ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങിലാണ് കഥാസദസ്സ് ശ്രദ്ധ നേടിയത്. മകര സംക്രമത്തിനു ഭൗമ ശാസ്ത്രപരമായി ഉള്ള പ്രത്യേകതയും ഭൂമിയുടെയും സൂര്യന്റെയും സഞ്ചാര ക്രമത്തിന് അനുസരണമായി എപ്രകാരം ഹൈന്ദവ ചിന്തകള്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്നതിന് ചോദ്യാത്തര പരിപാടിയിലൂടെ വിശിദീകരണം ഉണ്ടായതോടെ കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ അറിവിന്റെ സാദ്ധ്യതകള്‍ തുറന്നിടുക ആയിരുന്നു . തുടര്‍ന്നു നടന്ന ഭജനയ്ക്ക് ഹരീഷ് പാലാ , രശ്മി സജിത്ത് , രജനി ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ലണ്ടനില്‍ മരിച്ച ശിവപ്രസാദിന്റെ കുടുംബത്തിന് കവന്‍ട്രി ഹിന്ദു സമാജം ധന സഹായം കൈമാറി. അടുത്ത കഥസദസ്സില്‍ കുട്ടികള്‍ക്ക് വേണ്ടി ആകാശ് അനിലും മുതിര്‍ന്നവര്‍ക്കായി ജെസ്ന പ്രസൂദനും കഥയുമായി എത്തും . പതിവുള്ള ചിത്ര രചന മത്സരത്തില്‍ ഇക്കുറി ഹനുമാന്‍ സ്വാമിയാണ് കുട്ടികളുടെ വരയില്‍ നിറയുക. മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത്. കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകളും ചിത്ര രചനയും നടത്തുന്നത് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നതു . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.