വെങ്ങപ്പള്ളി : വെങ്ങപ്പള്ളി കല്‍പ്പറ്റ മണിയങ്കോട് കോട്ടത്തറ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന മൂന്ന് ബസ്സുകളില്‍ ഒന്നുപോലും ഇപ്പോള്‍ സര്‍വ്വീസ് നടത്താതിരിക്കെ ഈ പ്രദേശത്തെ പാവപ്പെട്ടവരായ വിദ്ധ്യാര്‍ത്ഥികളും ജനങ്ങളും കല്‍പ്പറ്റയിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരും ദുരിതം അനുഭവിക്കുകയാണ് റൂട്ടില്‍ പെര്‍മിറ്റ് നല്‍കിയിട്ടുള്ള ബസുകള്‍ സര്‍വ്വീസ് നടത്താതിരിക്കാന്‍ കാരണം അധികാരികളുടെ അനാസ്ഥയാണ്. സ്ഥലം എം എല്‍എയുടെ വീടിനടുത്തുകൂടെ പോകുന്ന ഈ റൂട്ടില്‍ ബസുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ ആയിട്ടും എംഎല്‍എയും അദേഹത്തിന്റെ പാര്‍ട്ടിക്കാരും ഈ കാര്യത്തില്‍ ഉദാസീനത കാണിക്കുകയാണ് ബസ് സര്‍വ്വീസ് പുനസ്ഥാപിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായ് മുന്പോട്ട് പോകാന്‍ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. കെ.വി.വേണുഗോപാല്‍, സി.കെ.വിനയന്, ശശി തോണിയമ്പം, എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: