മാനന്തവാടി: മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗങ്ങള്‍ യു.ജി.സി. സഹകരനത്തോടെ സാഹിത്യം, മാധ്യമം, രാഷ്ട്രീയം എന്ന വിഷയത്തില്‍ ഫെബ്രുവരി 6,7, തീയതികളില്‍ യു.ജി.സി. ദ്വിദിന ദേശിയ സെമിനാര്‍ കോളേജില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൈസൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗം പ്രൊഫസര്‍ ഡോ. ഉഷാ റാണി നാരായണ മുഖ്യ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിലായി ഒന്‍പതു സെഷനുകളില്‍ നടക്കുന്ന സെമിനാറില്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള അധ്യാപകരും ഗവേഷകരും പങ്കെടുക്കും. ഡല്‍ഹി സെന്റ്. സ്റ്റീഫന്‍സ് കോളേജ് പ്രൊഫസര്‍ എന്‍.പി. ആഷ്ലി, കാലിക്കറ്റ് സര്‍വകലാശാല ജേണലിസം വകുപ്പധ്യക്ഷന് ഡോ. മുഹമ്മദലി, കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റെഫ്സീന, മലയാളം സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എസ്. രാഗിണി, മൈസൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വനമാല, ഗവ. കോളേജ് മോകേരിയിലെ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ലാല്‍, തുടങ്ങി നാല്പതോള൦ പേര് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.സാവിയോ ജയിംസ്, ഡോ.പി.പി. ഷാജു, ടോബി.കെ. ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: