മൂലൂരിന്റെ കൃതികള്‍ പാഠ്യവിഷയമാക്കണം

Thursday 2 February 2017 8:20 pm IST

പത്തനംതിട്ട : കവിയും ചിന്തകനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്ന സരസകവി മൂലൂരിന്റെ കൃതികള്‍ പാഠ്യ വിഷയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഡോ.സി.എ.ഐസക് ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പത്മശ്രീ പി.പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ തുടക്കംകുറിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് കെ.എം.കബീര്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ഡോ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തു. സ്വാഗതസംഘം ഭാരവാഹികള്‍: സ്വാമിനി ജ്ഞാനാഭനിഷ്ഠ(മുഖ്യരക്ഷാധികാരി), അക്കീരമണ്‍ കാളിദാസഭട്ടതിരി,ബാലകൃഷ്ണപിള്ള, വിഎന്‍എസ് പിള്ള, അഡ്വ.പി.കെ.രാമചന്ദ്രന്‍,ഡോ.ശ്രീനിവാസന്‍, മുരളി കോവൂര്‍(രക്ഷാധികാരിമാര്‍), രവീന്ദ്രവര്‍മ്മ അംബാനിലയം(ജനറല്‍ കണ്‍വീനര്‍), വി.എസ്.അനില്‍കുമാര്‍, ദിലീപന്‍(കണ്‍വീനര്‍മാര്‍),കെ.എം.കബീര്‍(അദ്ധ്യക്ഷന്‍),ഡോ.കെ.ഹരിലാല്‍(പ്രോഗ്രാം കണ്‍വീനര്‍), വി.എം.അനില്‍കുമാര്‍, രവീന്ദ്രവര്‍മ്മ(ഫിനാന്‍ കമ്മിറ്റി കണ്‍വീനര്‍), സുഭാഷ് ഇലന്തൂര്‍(പബ്ലിസിറ്റി കണ്‍വീനര്‍), സ്വാഗതസംഘത്തില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍, ജില്ലാ സംഘചാലക് ഡോ.വി.പി.വിജയമോഹന്‍, വിഎന്‍എസ് പിള്ള എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.