ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിക്കും

Thursday 2 February 2017 8:29 pm IST

പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിപ്പിക്കുന്നതിന് നഗരസഭ അധ്യക്ഷ രജനി പ്രദീപിന്റെ അധ്യക്ഷതയില്‍ കൂടിയ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ തിരുമാനമായി. നിലവില്‍ ഒരു ഷിഫ്റ്റായി പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് രണ്ട് ഷിഫ്റ്റാക്കുമ്പോള്‍ ആവശ്യമായി വരുന്ന അധിക സ്റ്റാഫിനെ നിയമിക്കാനും ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 11 അംഗ മോണിറ്ററിംഗ് ടീമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് സഹായകമായ കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു. എച്ച്.എം.സി അംഗങ്ങളായ റെനീസ് മുഹമ്മദ്, ജയപ്രകാശ്, അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ ആശുപത്രിയിലേക്ക് ഏഴു ഫാനുകള്‍ സംഭാവനയായി നല്‍കും. യോഗത്തില്‍ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, സൂപ്രണ്ട് ഡോ.ആര്‍. ശ്രീലത, ആര്‍.എം.ഒ ഡോ.ആശിഷ് മോഹന്‍കുമാര്‍, ലേ സെക്രട്ടറി കെ.ഐ തോമസ്, ഡി.എം.ഒയുടെ പ്രതിനിധി ഡോ. ദേവ്കിരണ്‍, എച്ച്.എം.സി അംഗങ്ങളായ എല്‍.എം ഷാജഹാന്‍, എം.ജെ രവി, ഷാഹുല്‍ ഹമീദ്, സത്യന്‍ കണ്ണങ്കര, പ്രസാദ് ജോണ്‍, എം.എസ് അബ്ദുള്‍ സലാം, സുബിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.