എന്‍ടിയു ജില്ലാ സമ്മേളനം നാളെ തുടങ്ങും

Thursday 2 February 2017 9:13 pm IST

കുമ്പള: ദേശീയ അധ്യാപക പരിഷത് കാസര്‍കോട് ജില്ലസമ്മേളനം നാളെ കുമ്പള വ്യാപാര ഭവനില്‍ ആരംഭിക്കും.നാളെ നടക്കുന്ന ജില്ല ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബി.ഭാസ്‌കര സംബന്ധിക്കും. 4 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അംഗം അഡ്വ.കെ.ശ്രീകാന്ത് മുഖ്യാതിഥി ആയിരിക്കും. റിട്ട.ആര്‍ഡിഒ ഇ.വേണുഗോപാല്‍ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.പി.ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 3 ന് പ്രകടനവും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ സംസാരിക്കും. എന്‍ടിയു സംസ്ഥാന വൈസ്.പ്രസിഡന്റ് അശോക് ബാഡൂര്‍, സംസ്ഥാന സമിതി അംഗം വെങ്കപ്പ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.