കുന്നംകുളം: യേശുദാസ് റോഡില്‍ വെച്ച് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ട് പേര്‍ക്ക്. പരിക്കേറ്റവര്‍ കുന്നംകുളത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. കാണിപ്പയ്യൂര്‍ സ്വദേശികളായ സുജിത്ത്, റെനീഷ്, അദീപ്,എന്നിവര്‍ക്ക് തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. കക്കാട് സ്വദേശികളായ ശ്രീരാഗം, ലിജിന്‍, സനൂപ് ,ദീപക്, അശ്വിന് എന്നിവരാണ് നിസാര പരിക്കുകളോടെ ചികിത്സ തേടിയത്.കാണിപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍ യേശുദാസ് റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്ക് തഞ്ഞെ് തര്‍ക്കം ഉണ്ടായതായും തുടര്‍ന്നാണ് സംഘട്ടനം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചികിത്സ തേടിയ യുവാക്കള്‍ ഡിസ്ചാര്‍ജ് വാങ്ങി പോയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: