പാസ്‌പോര്‍ട്ട് : ഇനി ഇ-വേരിഫിക്കേഷന്‍

Thursday 2 February 2017 9:14 pm IST

തൃശ്ശൂര്‍ :പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് വേണ്ടി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് വികസിപ്പിച്ച ഇലക്‌ട്രോണിക്ക് വെരിഫിക്കേഷന്‍ ഇന്റര്‍ഫെയ്‌സ് ഫോര്‍ പാസ്‌പോര്‍ട്ട് അഥവാ ഇ.വി.ഐ.പി മൊബൈല്‍ അപ്ലിക്കേഷന്‍ പ്രകാശനത്തിന്റെ ഉദ്ഘാടനം റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ.സുരേഷ് ബാബു അദ്ധ്യക്ഷനായി. മൊബൈല്‍ അപ്ലിക്കേഷന്റെ പ്രകാശനം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ നിര്‍വഹിച്ചു. പാസ്‌പോര്‍ട്ട് അപേക്ഷകരുടെ വെരിഫിക്കേഷന്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുതകുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ മാള പോലീസ് സ്റ്റേഷനില്‍ അപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കും. കാലക്രമേണ സംസ്ഥാന വ്യാപകമായി ഈ അപ്ലിക്കേഷന്‍ പ്രയോജനത്തില്‍ വരുത്തും. ഇതിനായി പ്രത്യേകം നോഡല്‍ ഓഫീസറെ നിയോഗിച്ചു കഴിഞ്ഞു. റൂറല്‍ പോലീസിനായിയുളള തീം സോങ്ങിന്റെ സി.ഡി.പ്രകാശനവും ചടങ്ങില്‍ നടന്നു. ഡി.വൈ.എസ്.പി ജയചന്ദ്രന്‍പിളള, സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് ബാബു, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.