കടുത്തുരുത്തി: ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെയും സമരോന്മുഖ-ജനസേവന പ്രവര്‍ത്തനത്തിലൂടെയും ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കടുത്തുരുത്തി നിയോജകമണ്ഡലം സമ്പൂര്‍ണ്ണ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുവാനും ജനകീയ-ഭൂസമരങ്ങള്‍ ഏറ്റെടുത്ത് നടത്താനും തയ്യാറാകണമെന്നും പറഞ്ഞു. പ്രസിഡന്റ് സുധീപ് നാരായണന് അദ്ധ്യനായിരുന്നു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരന്, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ് പ്രസിഡന്റ് ടി.എ. ഹരികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എസ്. കൃഷ്ണന്, കെ.എന്‍. ജഗജിത്ത്, വൈസ് പ്രസിഡന്റ് ഡി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: