വരള്‍ച്ച: നടപടി സ്വീകരിക്കണം - കര്‍ഷകമോര്‍ച്ച

Thursday 2 February 2017 9:18 pm IST

തൃശൂര്‍: പുല്ലഴി കോള്‍ മേഖലയില്‍ കടുത്ത വരള്‍ച്ചമൂലം കൃഷി പൂര്‍ണമായും ഉണങ്ങി. ഈ മേഖലയിലെ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച ദുരിതാശ്വാസം അനുവദിക്കണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. ഏനാമാവ് കെട്ട്, ഇടിയഞ്ചിറ കെട്ട്, മുനയ്ക്കല്‍ ബണ്ട് എന്നിവയിലെ വെള്ളം ചില തത്പരകക്ഷികളുടെ താല്പര്യപ്രകാരം കടലിലേക്ക് തുറന്നുവിട്ടതാണ് ഇത്തവണത്തെ കടുത്ത വരള്‍ച്ചക്ക് കാരണമെന്ന് കൃഷിക്കാര്‍ പറയുന്നു. എല്ലാ വര്‍ഷവും ഈ സമയങ്ങളില്‍ പുളിവെള്ളം കയറാതിരിക്കാന്‍ ബണ്ടുകള്‍ കെട്ടാറുണ്ട്. അതുമൂലം വെള്ളം ശേഖരിക്കുന്നതിനാല്‍ ജലസമൃദ്ധി ഉണ്ടാവാറുണ്ട്. പുല്ലഴി പടവ് കമ്മിറ്റിയുടെ കച്ചവടതാല്പര്യവും കര്‍ഷിക വിരുദ്ധ സമീപനവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാടശേഖരം കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് സുനില്‍ ജി.മാക്കന്‍, തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് മുരളി കോളങ്ങാട്ട് എന്നിവര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.