പള്ളിക്കത്തോട്: പഞ്ചായത്തിലെ കിഴക്കന്‍മേഖല പ്രധാനമായും കുടിവെള്ളത്തെ ആശ്രയിക്കുന്ന ചല്ലോലി, ആനിക്കാട് വാട്ടര്‍സപ്ലൈ സ്കീമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കടുത്തവരള്‍ച്ച നേരിടുന്ന ചല്ലോലി, പുല്ലാന്നിതകിടി, ഇളമ്പള്ളി മേഖലയിലെ പ്രധാന കുടിവെള്ള ശ്രോതസ്സായ ചല്ലോലി പദ്ധതിയുടെ പമ്പിംഗ്സമയം വര്‍ദ്ധിപ്പിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണം.
ആനിക്കാട്, വള്ളേടമ്പുമല, പള്ളിക്കത്തോട് ടൗണ്‍ ഉള്‍പ്പെടുന്ന ആനിക്കാട് വാട്ടര്‍ സപ്ലൈ കുടിവെള്ള കിണര്‍ ചെളി നിറഞ്ഞ അവസ്ഥയിലാണ്. ഇത് തേകി വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുന്വര്ഷങ്ങളിലേപോലെ തോട്ടില്‍ തടയണ നിര്‍മ്മിച്ചുകൊണ്ട് ജലദൗര്‍ലഭ്യം പരിഹരിക്കണം. പൊട്ടിയ പൈപ്പുകള്‍ നന്നാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി മീഡിയാ സെല്‍ ജില്ലാ കണ്‍വീനര്‍ എം.എ. അജയ്കുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: