പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവം 9ന്

Thursday 2 February 2017 9:26 pm IST

ചങ്ങനാശ്ശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം 9ന് നടക്കും. കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടികമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍. കിഴക്കുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാവടിഘോഷയാത്ര 9ന് വൈകിട്ട് 6ന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് രാത്രി 9ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ എത്തിച്ചേരും. തൃപ്പൂണിത്തുറ കാവടി, തൃശ്ശൂര്‍ കാവടി, മണക്കാട് പൂക്കാവടി, പെരുമ്പാവൂര്‍ കാവടി, കണ്ണൂര്‍ തെയ്യം, ഭൂതവും തിറയും, കുമ്മാട്ടി, കെട്ടുകാള, വിവിധ രഥങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര. രാത്രി 9ന് വെടിക്കെട്ട്. 11ന് കാവടിവിളക്കും ചെണ്ടമേളവും പമ്പമേളവും നടക്കും. രാത്രി ഒന്നിന് അഗ്നിക്കാവടി. 10ന് രാവിലെ 9ന് കീഴ്കുളങ്ങര ക്ഷേത്രത്തില്‍നിന്ന് കുട്ടികളുടെ കാവടിയും ഉച്ചയ്ക്ക് 3.30ന് പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രത്തില്‍ നിന്നുള്ള കാവടിയാട്ടവും നടക്കും. ചെണ്ടമേള മത്സരം, കാവടി അഭിഷേകം. വൈകിട്ട് 5ന് കിഴക്കുംഭാഗത്തിന്റെ തൈപ്പൂയ കാവടിക്ക് സമാപനം കുറിച്ച് കിഴക്കോട്ടിറക്കവും കുടമാറ്റവും പാണ്ടിമേളവും നടക്കും. പടിഞ്ഞാറ്റുംഭാഗത്തിന്റ നേതൃത്വത്തില്‍ 9ന് കാവടിവിളക്ക്. രാത്രി 7.30-8.30 വരെ പമ്പമേളം. രാത്രി 12ന് കാവടിവിളക്ക്. പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നും കരകം, തൃപ്പൂണിത്തുറക്കാവടി, പീലിക്കാവടി, ക്ഷേത്രകലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കാവടിവിളക്ക്. പുലര്‍ച്ചെ രണ്ടിന് അഗ്നിക്കാവടി. 10ന് രാവിലെ 9ന് പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും കുട്ടികളുടെ കാവടി. ഉച്ചക്ക് 2മുതല്‍ പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും കാവടിയാട്ടം വൈകിട്ട് 4ന് ഗജമേള. 4.30ന് ചെണ്ടമേള മത്സരം. 5ന് കാവടി അഭിഷേകം. രത്രി 7.30 ന് സേവ എന്നിവയാണ് പ്രധാനപരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.