ഇടത് സര്‍ക്കാര്‍ വാക്ക്പാലിക്കണം: എന്‍ജിഒ സംഘ്

Thursday 2 February 2017 9:26 pm IST

കോട്ടയം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന ഇടത് സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കണം. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് പൊറുതിമുട്ടിയ പൊതുജനം മാറ്റത്തിനായി തെരഞ്ഞെടുത്ത ഇടത് ഭരണം 8മാസം ആകുമ്പോള്‍വിലക്കയറ്റവും അക്രമപരമ്പരകളുമായി ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഇടത് സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി 23ന് കേരള എന്‍ജിഒ സംഘ് ജീവനക്കാരുടെ നിയമസഭാ മാര്‍ച്ച് നടത്തും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിനായി നടക്കുന്ന പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കി. ജില്ലാ പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി കെ.ജയരാജ്, ജി.ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.