കറുകച്ചാല്‍ : നെടുംകുന്നം പഞ്ചായത്തിന്റേയും ചങ്ങനാശ്ശേരി പ്രത്യാശ ടീമിന്റേയും ആഭിമുഖ്യത്തില്‍ പഞ്ചായത്തും ജീവന് രക്ഷാസമിതി രൂപീകരിച്ചു. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി സമിതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എം ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനറായി കെ.എന്‍ വിശ്വംഭരനെ തിരഞ്ഞെടുത്തു. ശശികലാ നായര്‍, അജിത്ത് മുതിരമല, കെ.പി ബാലഗോപാലന് നായര്‍, റോസമ്മ തോമസ്, രാജേഷ് കൈടാച്ചിറ ഫാ. വര്‍ഗീസ്, സഫറുള്ള മൗലവി, വിനീത് എസ്.പിള്ള, രാജമ്മ രവീന്ദ്രന്, രവി വി.സോമന്, എല്‍സമ്മ പീറ്റര്‍, ശൈലജാകുമാരി, ജോ.ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: