കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാള്‍ 6 മുതല്‍

Thursday 2 February 2017 9:29 pm IST

കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പളളിയിലെ മൂന്നുനോമ്പ് തിരുനാള്‍ 6ന് തുടങ്ങി 8ന് സമാപിക്കും. അഞ്ചിന് 6.45ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റും. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. കൊടിയേറ്റിനെ തുടര്‍ന്ന് വികാരി റവ.ഡോ. ജോസഫ് തടത്തില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 8.45ന് സഹവികാരി ഫാ. പോള്‍ പാറപ്ലാക്കല്‍, 11ന് സഹവികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍, 4.30ന് ദേവമാതാ കോളജ് ബര്‍സാര്‍ ഫാ. ജോസഫ് തെക്കേല്‍ എന്നിവര്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6ന് രാവിലെ 5ന് തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കും. 5.30ന് സഹവികാരി ഫാ. മാത്യു വെങ്ങാലൂരും 7ന് സഹവികാരി ഫാ. ജോസഫ് കുന്നയ്ക്കാട്ടും കുര്‍ബാനയര്‍പ്പിക്കും. രാവിലെ 8.30 മുതല്‍ കുരിശിന്റെ തിരുശേഷിപ്പ്് വണങ്ങുന്നതിനായി പ്രതിഷ്ഠിക്കും. 7ന് രാവിലെ 5.30ന് കുര്‍ബാന. 7ന് പാലാ രൂപതയിലെ നവവൈദികരും 8.30ന് മുവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രാഹം മാര്‍ യൂലിയോസ് മലങ്കര റീത്തിലും 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനിയും കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ഒന്നിന് കപ്പല്‍ പ്രദക്ഷിണം ആരംഭിക്കും. മൂന്നിന് തമിഴ് കുര്‍ബാന. മൂന്നിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പിലും (ഹിന്ദി) 4.30ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലിലും ആറിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പിലും കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.