ബ്രഹ്മസ്ഥാനം വാര്‍ഷികം; അമൃതാനന്ദമയി പാലക്കാടെത്തും

Thursday 2 February 2017 9:34 pm IST

പാലക്കാട്: പൂത്തൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികമഹോത്സവത്തിന്റെ ഭാഗമായി 9,10 തിയ്യതികളില്‍ മാതാ അമൃതാനന്ദമയീ പാലക്കാടെത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസവും 11മണിക്ക് അമ്മ വേദിയിലെത്തും.ഭക്തിഗാനസുധ,അനുഗ്രഹപ്രഭാഷണം,ധ്യാന പരിശീലനം എന്നിവക്ക് പുറമെ അമ്മ നേരിട്ട് ദര്‍ശനം നല്‍കും. ആശ്രമത്തില്‍ തയ്യാറാക്കിയിട്ടുള്ള പന്തലിലെ ഇരിപ്പിടങ്ങളില്‍ തന്നെ രാവിലെ മുതല്‍ ടോക്കണുകള്‍ ലഭ്യമായിരിക്കും. മഹോത്സവത്തോടാനുബന്ധിച്ച് രണ്ട് ദിവസവും രാവിലെ 5.30മുതല്‍ ആറു വരെ ധ്യാനം, തുടര്‍ന്ന് വൈകുന്നേരം വരെ ഉദയാസ്തമയ ശ്രീ ലളിതാ സഹസ്രനാമാര്‍ച്ചന, ഒന്‍പതിന് രാവിലെ ഏഴ് മണിക്ക് രാഹുദോഷ നിവാരണ പുജ,പത്തിന് രാവിലെ ഏഴ് മണിക്ക് ശനിദോഷ നിവാരണ പൂജ ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.