മാവേലിക്കര: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് വളഞ്ഞു. താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തിരിമറി നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന നിലപ്പാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വിനിദേവ്. ബാങ്കിന്റെ മുഴുവന്‍ ശാഖകളിലും അന്വേഷണം നടത്തി ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാരായവരെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബാങ്ക് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്് ഭരണ സമിതി ബാങ്കില്‍ നടത്തിയ കോടികളുടെ അഴിമതിയ്ക്ക് സിപിഎം കുടപിടിച്ചിരിക്കുകയാണ്. സഹകരണ ബാങ്ക് അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും കേന്ദ്രമാണ്. ഇടതു-വലതു പാര്‍ട്ടികള്‍ അവരുടെ കള്ള പണം സൂക്ഷിക്കാന്‍ കണ്ടു പിടിച്ച അഭയ കേന്ദ്രമാണ് സഹകരണ ബാങ്കുകള്‍. ഇവര്‍ നടത്തുന്ന അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എച്ച്.ഹര്ഷന്, അജി.ആര്.നായര്‍, ജില്ലാ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, അഡ്വ.വി.സുദീപ്, ശ്യാം കൃഷ്ണന്, സ്റ്റാലിന് കായംകുളം, അനില്‍ നൂറനാട്, ശ്രീരാജ്, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, അഡ്വ.കെ.കെ. അനുപ്, അനില്‍ വള്ളികുന്നം, പി.പിയൂഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: