ഹരിപ്പാട്: കോട്ടയം എസ്എംഇ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥി തീകൊളുത്തി കൊലപ്പെടുത്തിയ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മി കൃഷ്ണകുമാറി(21)ന്റെ വീട് ഇന്നലെ രാത്രി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. അച്ഛന് കൃഷ്ണകുമാര്‍, അമ്മ ഉഷാറാണി, സഹോദരന് ശങ്കരനാരായണന്, ബന്ധുക്കള്‍ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: