ആനിക്കാട്: തെക്കുംതല ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. കടിയക്കോല്‍ മന യദുകൃഷ്ണന് നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിച്ചു. ഏഴാം തീയതിയാണ് ആറാട്ട്. രാവിലെ 9.30 മുതല്‍ അക്ഷരശ്ലോകസദസ്. 11ന് മഹാപ്രസാദമൂട്ട്. 2ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്. രാത്രി 7ന് നൃത്തസന്ധ്യ. 9ന് ആറാട്ട് എതിരേല്‍പ്പ്.
4ന് രാവിലെ 9 മുതല്‍ ഉത്സവബലി ദര്‍ശനം, 7ന് സംഗീതാര്‍ച്ചന, 5ന് രാവിലെ 9 മുതല്‍ ഉത്സവബലി. 11.30 മുതല്‍ ഉത്സവബലിദര്‍ശനം, പ്രസാദമൂട്ട്. രാത്രി 7 മുതല്‍ തിരുവാതിര ആറിന് 9ന് ശ്രീബലി. വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: