പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ തെക്കേക്കര വാഴേമഠത്തിനു സമീപം അപകട ഭീഷണി ഉയര്‍ത്തി റോഡിലേക്കിറങ്ങി നില്ക്കുന്ന കിണര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെക്കേക്കര ഐശ്വര്യ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്റേയും ജനകീയ സമരസമിതിയുടെയും നേതൃത്വത്തില്‍ ജനകീയ ഒപ്പുശേഖരണം നടത്തി.
സമരത്തിന് ഹിന്ദുഐക്യവേദി പിന്തുണ പ്രഖ്യാപിച്ചു. വിവാദ കിണറിനു സമീപം നടന്ന ഒപ്പുശേഖരണം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു.
റസിഡന്റ്സ് അസോസിയേഷന് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എസ്. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ പ്രസിഡന്റ് വി. മുരളീധരന്, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അനിത എന്‍. നായര്‍, സമരസമിതി കണ്‍വീനര്‍ കെ.കെ. ശശി കല്ലേപ്പള്ളില്‍, ഐശ്വര്യ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് പി. ജെ. ജോസഫ് പുളിക്കല്‍, വി.പി. മോഹനന്, സോമശേഖരന്‍ തച്ചേട്ട്, രാമചന്ദ്രന് പുറ്റുമഠം, സെബാസ്റ്റ്യന്‍ ജോസഫ്, ടി.എസ്. രാജശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കിണര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കിണറിന്റെ ഉടമ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സമരസമിതി കണ്‍വീനര്‍ കെ.കെ. ശശി പാലാ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് ബോര്‍ഡുകള്‍ പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: