പൊന്‍കുന്നം: ബിഎസ്എന്‍എല്‍ മൊബൈല്‍, ബ്രോഡ് ബാന്‍ഡ് മേള ഏഴിന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചിറക്കടവ് ഗ്രാമദീപം വായനശാലയില്‍ നടക്കും.
പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ 249 രൂപ പ്രതിമാസ നിരക്കില്‍ ലഭിക്കും. സൗജന്യ സിം കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ഓഫറുകളും മേളയില്‍ ലഭ്യമാണ്. പുതിയ സിംകാര്‍ഡ് വേണ്ടവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം. മറ്റു കമ്പനികളുടെ മൊബൈല്‍ കണക്ഷനുകള്‍ നമ്പര്‍ മാറാതെ തന്നെ ബിഎസ്എന്‍എല്‍ നമ്പരിലേക്കു മാറാനുള്ള സൗകര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: