പാലാ: കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം പകരുന്നതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. ബിജെപി പാലാ നിജോയകമണ്ഡലം ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹന്‍ പനയ്ക്കല്‍, ജനറല്‍ സെക്രട്ടറിമാരായ ജി. രണ്‍ജിത്ത്, അനില്‍നാഥ് ടി.ജി., വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് പരിയാരത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: