മൂന്നിലവ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിലവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ബിജെപി വിജയം നേടുമെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സോമശേഖരന്‍ തച്ചേട്ട്. ബിജെപി സ്ഥാനാര്‍ത്ഥി ദിലീപ് കുമാറിന്റെ പത്രിക സമര്‍പ്പണത്തിനുശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജീവന് മുതലക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന. സെക്രട്ടറി അനില്‍നാഥ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് പരിയാത്ത്, സെക്രട്ടറി കെ.കെ. സജീവ് കൊരട്ടിയില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷിനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: