തിരുനാള്‍ ഇന്നു മുതല്‍

Thursday 2 February 2017 9:58 pm IST

വാഴൂര്‍ ഈസ്റ്റ്: ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഇന്നു മുതല്‍ അഞ്ചുവരെ നടക്കും. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധകുര്‍ബാന ഫാ. ജേക്കബ് പുറ്റനാനിക്കല്‍, 6.45ന് സെമിത്തേരി സന്ദര്‍ശനം, 7.30ന് നാടകം. നാലിന് രാവിലെ 6.30ന് വിശുദ്ധകുര്‍ബാന, 10.30ന് വിശുദ്ധകുര്‍ബാന. വൈകുന്നേരം അഞ്ചിന് തിരുനാള്‍കുര്‍ബാന, 6.30ന് ജപമാല പ്രദക്ഷിണം, തുടര്‍ന്ന് സ്‌നേഹവിരുന്ന്. 5ന് രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന, 10.30ന് തിരുനാള്‍കുര്‍ബാന, സന്ദേശം ഫാ. ടോം ജോസ്, വൈകുന്നേരം 4.30ന് തിരുനാള്‍കുര്‍ബാന, 6.30ന് പത്തൊമ്പതാംമൈല്‍ പന്തലിലേക്ക് പ്രദക്ഷിണം, പ്രസംഗം, 8.30ന് സമാപനാശീര്‍വാദം. പാലപ്ര: വിമലമാതാ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്നു മുതല്‍ അഞ്ചു വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് കണിയാംപടിക്കല്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ആരാധന, വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന, 4.30ന് കല്‍ക്കുരിശ് വെഞ്ചെരിപ്പ്, അഞ്ചിന് കൊടിയേറ്റ്. 5.30ന് സമൂഹബലി തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. 4ന് രാവിലെ 6.30ന് നൊവേന, തുടര്‍ന്ന് വിശുദ്ധകുര്‍ബാന. രാവിലെ 10.30ന് പുളിമൂട് പന്തലില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.15ന് പാലപ്ര ടോപ്പില്‍ നിന്നും 2.45ന് വില്ലന്‍ചിറ കുരിശടിയില്‍ നിന്നും പഴൂമല പന്തലില്‍ നിന്നും കഴുന്നു പ്രദക്ഷിണം, 4.30ന് ലത്തീന്‍ റീത്തില്‍ വിശുദ്ധകുര്‍ബാന ഫാ. ഫെലിക്‌സ് ദേവസ്യ പുറത്തേപ്പറമ്പില്‍, ആറിന് സ്‌നേഹവിരുന്ന്, 6.45ന് ചിറ പന്തലിലേക്ക് പ്രദക്ഷിണം, പ്രസംഗം സെബാസ്റ്റ്യന്‍ താന്നിക്കല്‍. അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 4.15ന് തിരുനാള്‍ കുര്‍ബാന ഫാ. തോമസ് കന്നാലില്‍, ആറിന് പ്രദക്ഷിണം, 7.30ന് മെഗാഷോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.