കുറ്റ്യാടി: ബിജെപി മണ്ഡലം കമ്മിറ്റി അംഗത്തിന്റെ വീടിന് മുമ്പില്‍ റീത്തുവെച്ചു. വളയന്നൂരിലെ എ.വി. സുരേന്ദ്രന്റെ വീടിന്റെ വരാന്തയിലാണ് റീത്തുവെച്ചത്. വീട്ടുകാര്‍ രാവിലെ വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍ റീത്തു കണ്ടത്.
സംഭവമറിഞ്ഞ് പോലീസ് എത്തി റീത്ത് എടുത്തുമാറ്റുകയും കേസെടുക്കുകയും ചെയ്തു. യാതൊരു അനിഷ്ടസംഭവും ഉണ്ടാകാത്ത പ്രദേശത്ത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. നാട്ടിലെ സമാധാന അന്തരീക്ഷം തകര് ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: