പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം

Thursday 2 February 2017 11:15 pm IST

തിരുവനന്തപുരം: പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേരള എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുക. ഒരു രാജ്യത്തെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ആദ്യമായാണ് ബില്‍ അവതരിപ്പിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള സാമ്പത്തിക- കച്ചവട ബന്ധം വിശ്ചേദിക്കണമെന്നും അത്തരം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രകള്‍ക്ക് നിയമപരമായ വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്നുംനിര്‍ദ്ദേശിക്കുന്നതാണ് ബില്‍. പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങളും സാംസ്‌കാരിക ഉടമ്പടികളും ഉപേക്ഷിക്കണം. കായിക രംഗത്ത് ഇരു രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണം. ബില്‍ നിര്‍ദ്ദേശിക്കുന്നു. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ വളര്‍ത്തുന്നത് പാകിസ്ഥാനാണെന്ന് പറയുന്ന ബില്ലില്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ളത് അക്കമിട്ട് നിരത്തുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് ബില്ലിന് രാജീവ് ചന്ദ്രശേഖര്‍ അവതരണാനുമതി തേടിയത്. ഉറിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ഏഷ്യന്‍ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ജന്മഭൂമിയോട് പറഞ്ഞു. പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചാല്‍ മറ്റുരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ തീരുമാനം പിന്തുടരും. എല്ലാത്തരത്തിലുമുള്ള ഉപരോധം ഏര്‍പ്പെടുന്നതുന്നത് സര്‍ജിക്കല്‍ സൈട്രക്കിനേക്കള്‍ ഫലപ്രദമാണ്. രാജീവ് പറഞ്ഞു. ഇന്ന് രണ്ടാമതെ ബില്ലായിട്ടാണ് രാജ്യസഭ എടുക്കുക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.