തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും യൂറോപ്യന്‍ മോളിക്കുലാര്‍ ബയോളജി ഓര്‍ഗനൈസേഷനും ചേര്‍ന്ന് സസ്യജൈവ സാങ്കേതിക വിദ്യയില്‍ നടത്തുന്ന ചതുര്‍ദിന രാജ്യാന്തര സമ്മേളനം പൂവാര്‍ എസ്റ്റോറി ഐലന്‍ഡില്‍ ആരംഭിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. എം.രാധാകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.അലന് ഗൂസന്സ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ആര്‍എന്‍എ വേള്‍ഡ്, ആര്‍എന്‍എ നോണ്‍ കോഡിംഗ് എന്നീ വിഷയങ്ങളില്‍ നടന്ന സെഷനുകളില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുത്തു.
രാജീവ് ഗാന്ധി സെന്ററിലെ പ്ലാന്റ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് മൈക്രോ ആന്‍ഡ് മെറ്റബോളിക് റെഗുലേറ്റേഴ്സ് എന്ന വിഷയത്തില്‍ സമ്മേളനം നടത്തുന്നത്. സസ്യജൈവ സാങ്കേതിക മേഖലയിലെ മുപ്പതോളം ശാസ്ത്രജ്ഞര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങളവതരിപ്പിക്കുന്നുണ്ട്. നാല്പതോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: