പോലീസ് സ്‌റ്റേഷന്‍ പറയെടുപ്പ് ഭക്തിനിര്‍ഭരം

Thursday 2 February 2017 11:19 pm IST

പള്ളുരുത്തി: രാജഭരണകാലത്ത് കൊച്ചി രാജാവിന്റെ കീഴിലുള്ള കച്ചേരിയായിരുന്നു പളളുരുത്തി പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ നടന്ന പറയെടുപ്പ് ഭക്തിനിര്‍ഭരമായി. രാജ ഭരണ കാലത്ത് ഭരണനിര്‍വ്വഹണം നടത്തുന്ന കച്ചേരിയായിരുന്നു നിലവിലെ പോലീസ് സ്‌റ്റേഷന്‍. സിഐ കെ.ജി. അനീഷ് നേതൃത്വം നല്‍കി. പോലീസ് സ്‌റ്റേഷനില്‍ അസി. കമ്മീഷണര്‍ എസ്.വിജയന്‍, എസ്‌ഐ വിമല്‍, എന്നിവരും ട്രാഫിക്ക് പോലീസ് സ്‌റ്റേഷനിലെ പറയെടുപ്പിന് എസ്‌ഐ സുധീറും നേതൃത്വം നല്‍കി. സ്‌റ്റേഷന്‍ പറക്കായി 13 തരം വിഭവങ്ങള്‍ ഒരുക്കിയിരുന്നു. മഞ്ഞള്‍, കുരുമുളക്, നെല്ല് ,ശര്‍ക്കര ,മലര്‍, ഉണക്കമുന്തിരി, അവില്‍, കരിമ്പ്, പൂവ് ,എള്ള്, ചുക്ക്, പഴം, അരി എന്നിവ കൊണ്ടാണ് പറനിറക്കല്‍ നടത്തിയത്. കോതകുളങ്ങര ശാസ്താക്ഷേത്രം ,ഏറനാട് ഭഗവതിക്ഷേത്രം വെങ്കിടാചലപതി ക്ഷേത്രം എന്നിവിടങ്ങളിലെ പറയെടുപ്പിന് ശേഷമാണ് സ്‌റ്റേഷന്‍ പറക്കായി ദേവി ആനപ്പുറത്ത് എഴുന്നള്ളിയത്. രാജഭരണം അവസാനിച്ച് ജനാധിപത്യം വന്നപ്പോള്‍ കച്ചേരി നിലനിന്നിരുന്ന കെട്ടിടം പോലീസ് സ്‌റ്റേഷനായി മാറ്റുകുയായിരുന്നു. പില്‍ക്കാലത്ത് സ്‌റ്റേഷന്‍ പറയെടുപ്പ് നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പരാതി ഉന്നയിച്ചപ്പോള്‍ സംസ്ഥാന ആഭ്യന്തര വിഭാഗം അഴകിയ കാവ് ക്ഷേത്ര പറയെടുപ്പ് നിയമ വിധേയമാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.